ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

വിനോദസഞ്ചാരികളെ നിരാശരാക്കി തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി
29 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില
29 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനിലഫയല്‍

കോയമ്പത്തൂര്‍: വിനോദസഞ്ചാരികളെ നിരാശരാക്കി തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനിലയെന്ന് ചെന്നൈ റീജണല്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

1951ന് ശേഷം മേഖലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയിലാണിത്. ഊട്ടിയിലെ പ്രശസ്തമായ വാര്‍ഷിക പുഷ്പമേള മെയ് 10ന് തുടങ്ങും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.

പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളുടെ പ്രവേശനം കുറച്ച് വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍, വാഹനങ്ങളുടെ വരവ് പ്രതിദിനം 2,000 ല്‍ നിന്ന് 20,000 ആയി ഉയരുന്നു, ഇത് തിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

29 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില
ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com