11 കാരിയെ തല അറുത്തു കൊന്നു; മാതൃ സഹോദരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 11 കാരിയെ വെട്ടിക്കൊന്ന് മാതൃസഹോദരന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ബന്ധുവായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് ബുധനാഴ്ച രാത്രി കണ്ടെടുത്തു.

ബിജെപി 'റാഞ്ചും?' ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ 'റാഞ്ചി'യിൽ

സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com