'ജീവിതമെന്നത് ഒരു മഹായുദ്ധം'; ഝാര്‍ഖണ്ഡിലെ യുവാവായ മുഖ്യമന്ത്രി; ഹേമന്ത് സോറന്റെ രാഷ്ട്രീയ ജീവിതം

38ാം വയസിലാണ് ഝാര്‍ഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റത്.
ഹേമന്ത് സോറന്‍
ഹേമന്ത് സോറന്‍പിടിഐ

റാഞ്ചി: ജീവിതമെന്നത് ഒരു മഹായുദ്ധമാണെന്നും ഒരോ നിമിഷവും പോരാട്ടം തുടരുമെന്നും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റിലായതിന് പിന്നാലെ ആദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

38ാം വയസിലാണ് ഝാര്‍ഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റത്. രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഒരുപോലെ നേരിട്ടു. 2009ല്‍ ജ്യേഷ്ഠന്‍ വൃക്ക തകരാറിലായി മരിച്ചതിനെ തുടര്‍ന്നാണ് ഹേമന്തിനെ പിന്‍ഗാമിയാക്കി പിതാവും ജെഎംഎം മേധാവിയുമായ ഷിബു സോറന്റെ പ്രഖ്യാപനം ഉണ്ടായത്.

'ജീവിതം ഒരു മഹായുദ്ധമാണ്. ഓരോ നിമിഷവും പോരാടിയിട്ടുണ്ട്. ഇനിയും പോരാട്ടം തുടുരം, വീട്ടുവീഴ്ചയ്ക്കായി യാചിക്കില്ല'- അറസ്റ്റിനായതിന് തൊട്ടുപിന്നാലെ ഹേമന്ത് സോറന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഹിന്ദി കവിതയാണ് പങ്കുവച്ചത്. ആത്യന്തികമായി സത്യം ജയിക്കമെന്ന് അറസ്റ്റിന് തൊട്ടുമുന്‍പായി റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ആദിവാസികളെയും ദളിതരെയും ദരിദ്രരെയും അടിച്ചമര്‍ത്തുന്ന ഫ്യൂഡല്‍ വ്യവസ്ഥക്കെതിരെ നമുക്ക് പോരാട്ടം തുടരേണ്ടിവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

38ാം വയസിലാണ് ഝാര്‍ഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റത്.

അറസ്റ്റിന് മുന്‍പായി സോറന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ദൃശ്യം
അറസ്റ്റിന് മുന്‍പായി സോറന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ദൃശ്യം -പിടിഐ

1975 ഓഗസ്റ്റ് 10 ന് ഹസാരിബാഗിനടുത്തുള്ള നെമ്ര ഗ്രാമത്തിലാണ് ഹേമന്തിന്റെ ജനനം. പട്നയിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പിന്നീട് റാഞ്ചിയിലെ മെസ്രയിലുള്ള ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. ബാഡ്മിന്റന് പുറമെ സൈക്കിളിങും പുസ്തകങ്ങളുമാണ് ഏറെ ഇഷ്ടം.

2009ലാണ് രാജ്യസഭാംഗമായാണ് പാര്‍ലമെന്ററി ജീവിതത്തിലെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ബിജെപി നേതൃത്വത്തിലുള്ള അര്‍ജുന്‍ മുണ്ട സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ എംപി സ്ഥാനം രാജിവച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം ബിജെപി- ജെഎംഎം സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നു
ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നു പിടിഐ

2013ല്‍ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. തൊട്ടടുത്ത് വര്‍ഷം ബിജെപി അധികാരം പിടിച്ചെടുക്കുകയും രഘുബര്‍ ദാസ് മുഖ്യമന്ത്രിയാവുകും ചെയ്തു. ഒരുവര്‍ഷം മാത്രമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവായി.

2016ല്‍ ബിജെപി സര്‍ക്കാരിന്റെ ഗോത്രവിരുദ്ധ നയത്തിനെതിരെ വന്‍ പ്രക്ഷേഭത്തിന് നേതൃത്വം നല്‍കി. ഇതിലൂടെ അടുത്ത തെരഞ്ഞടുപ്പില്‍ വീണ്ടും അധികാരത്തിലെത്തി. 81 അംഗ നിയമസഭയില്‍ ജെഎംഎം ഒറ്റക്ക് 30 സീറ്റുകള്‍ നേടി ചരിത്രനേട്ടവും സ്വന്തമാക്കി. പിന്നീട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സ്റ്റീഫന്‍ മറാണ്ടി, സൈമണ്‍ മറാണ്ടി, ഹേമലാല്‍ മുര്‍മു തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകകയും ചെയ്തു

മുര്‍മുവും സൈമണ്‍ മറാണ്ഡിയും ബിജെപിയില്‍ ചേര്‍ന്നു. സ്റ്റീഫന്‍ മറാണ്ടി സംസ്ഥാനത്തിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയ്ക്കൊപ്പം പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും സ്റ്റീഫന്‍ മറാണ്ടി പിന്നീട് ജെഎംഎമ്മിലേക്ക് മടങ്ങിയെത്തി

രക്തസാക്ഷി ദിനത്തില്‍ ഗാന്ധി സ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചശേഷം എംഎല്‍എമാര്‍ക്കൊപ്പം
രക്തസാക്ഷി ദിനത്തില്‍ ഗാന്ധി സ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചശേഷം എംഎല്‍എമാര്‍ക്കൊപ്പം പിടിഐ

2022ല്‍ ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയിരുന്നു. അനധികൃത ഖനനകേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി, ആ വര്‍ഷം തന്നെ സംസ്ഥാനത്തെ മൂന്ന് എംഎല്‍എമാരെ അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്ന് 49 ലക്ഷം രൂപയുമായി പിടിക്കപ്പെട്ടു. സോറന്‍ സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ആസൂത്രണ നീക്കമായിരുന്നുവെന്ന് ജെഎംഎം നേതാക്കള്‍ ആരോപിച്ചു.

രാഷ്ട്രീയരംഗത്ത് ഏറെ തിരിച്ചടികളുണ്ടായെങ്കിലും സംസ്ഥാനത്തെ ഗോത്രവിഭാഗത്തിന്റെ അനിഷേധ്യനേതാവായി ഹേമന്ത് മാറി.'ആപ്കെ അധികാര്, ആപ്കി സര്‍ക്കാര്‍, ആപ്കെ ദ്വാര്‍' നിരവധി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും അദ്ദേഹത്തെ ജനകീയനാക്കി.

2020- 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. വിശ്വസ്തനും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപയ് സോറനെയാണ് ഹേമന്ത് മുഖ്യമന്ത്രി കസേരയില്‍ അവരോധിച്ചത്.

ഹേമന്ത് സോറന്‍
ആദായനികുതി പരിധിയില്‍ മാറ്റമില്ല, നിലവിലെ നിരക്കുകള്‍ തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com