അനിശ്ചിതത്വം നീങ്ങി; ഝാര്‍ഖണ്ഡില്‍ ചംപായ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്

10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം
ചംപായ് സോറൻ
ചംപായ് സോറൻപിടിഐ

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപായ് സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. പത്തു ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ, ഭൂരിപക്ഷം വ്യക്തമാക്കി 43 എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

ചംപായ് സോറൻ
ഝാർഖണ്ഡ് ഭരണ പ്രതിസന്ധി; എംഎൽഎമാരെ റാഞ്ചിയിൽ നിന്നു ഹൈദരാബാദിലേക്ക് മാറ്റാനുള്ള നീക്കം പാളി

തുടര്‍ന്ന് വിശ്വസ്തനായ ചംപായ് സോറനെ അടുത്ത മുഖ്യമന്ത്രിയായി ജെഎംഎം നേതൃയോഗം നിശ്ചയിച്ചു. ഇക്കാര്യം അറിയിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തിരുന്നു. ജെഎംഎമ്മിലെ ഉള്‍പ്പോര് മുതലെടുക്ക് ബിജെപി അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com