മുസ്ലിം വിഭാഗത്തിന് തിരിച്ചടി; ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ പൂജയ്ക്ക് ഇടക്കാല സ്റ്റേ ഇല്ല

ക്രമസമാധാന നില ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിര്‍ദേശം
ഗ്യാന്‍വാപി പള്ളി സമുച്ചയം
ഗ്യാന്‍വാപി പള്ളി സമുച്ചയംപിടിഐ

അലഹാബാദ്: ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ വാരാണസി കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്താന്‍ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചു. പൂജയ്ക്ക് അനുമതി നല്‍കിയതിന് എതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജി ആറിനു പരിഗണിക്കാന്‍ മാറ്റിയ ഹൈക്കോടതി, ക്രമസമാധാന നില ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

വാരാണസി ജില്ലാ കോടതിയാണ്, പള്ളി സമുച്ചയത്തിലെ തെക്കേ അറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയത്. കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ, ജില്ലാ അധികൃതര്‍ പൂജ നടത്തുന്നതിന് അവസരമൊരുക്കി.

ഗ്യാന്‍വാപി പള്ളി സമുച്ചയം
'തമിഴക വെട്രി കഴകം'; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

നേരത്തെ പൂജ അനുവദിച്ചതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.

റിസീവറെ വച്ച കോടതി നടപടിയെക്കൂടി ചോദ്യം ചെയ്തുകൊണ്ട്, ഈ മാസം ആറിനകം ഹര്‍ജി പരിഷ്‌കരിക്കാന്‍ മസ്ജിദ് കമ്മിറ്റിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഗ്യാന്‍വാപി പള്ളി സമുച്ചയം
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിക്ക് ചിഹ്നം കൈവിലങ്ങ്, ഹര്‍ജി തള്ളി സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com