ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ് സംഭവം. 23കാരനായ അകാഷ് തല്‍വാറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ജനുവരി 31ന് ടിപ്പുവിന്റെ പ്രതിമ അലങ്കോലമാക്കിയതില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ ടിപ്പു സര്‍ക്കളില്‍ പ്രതിഷേധം നടത്തിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക