കുതിരക്കച്ചവട ഭയം; ഝാര്‍ഖണ്ഡ് എംഎല്‍എമാര്‍ ഹൈദരാബാദിലെ റിസോര്‍ട്ടില്‍

ഫെബ്രുവരി ഒന്‍പതിനു നിയമസഭാ ബജറ്റ് സമ്മേളനം
എംഎല്‍എമാര്‍ റിസോര്‍ട്ടില്‍
എംഎല്‍എമാര്‍ റിസോര്‍ട്ടില്‍വീഡിയോ സ്ക്രീന്‍ ഷോട്ട്

ഹൈദരാബാദ്: ഝാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം. വൈകീട്ട് നാലരയോടെ 40 അംഗ എംഎല്‍എ സംഘം ഹൈദരാബാദിലെത്തി. ഇവരെ ഷമിര്‍പേട്ട് തടാകത്തിനു സമീപത്തെ റിസോര്‍ട്ടിലേക്ക് മാറ്റി.

കുതിരക്കച്ചവടം ഒഴിവാക്കാനാണ് തങ്ങളെ ഹൈദരാബാദിലേക്ക് മാറ്റയതെന്നു സംഘത്തിലെ ഒരു എംഎല്‍എ പ്രതികരിച്ചു. ഫെബ്രുവരി ഒന്‍പതിനു നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിക്കും. അതിനു മുന്‍പായി തിരിച്ചു പോകാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എമാര്‍ റിസോര്‍ട്ടില്‍
സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനു സമന്‍സ്

അട്ടിമറി നീക്കം സംശയിച്ച് ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റാന്‍ ഇന്നലെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം എംഎല്‍എമാരെ മാറ്റിയത്.

24 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ അധികാരമേറ്റത്. റാഞ്ചിയിലെ രാജ് ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ചംപയ് സോറനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അലംഗീര്‍ ആലം, ആര്‍ജെഡി നേതാവ് സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജെഎംഎം സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

എംഎല്‍എമാര്‍ റിസോര്‍ട്ടില്‍
'മോദിക്ക് ദൈവിക ശക്തിയുടെ അനുഗ്രഹം'; വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്

67കാരനായ ചംപയ് സംസ്ഥാനത്തിന്റെ പന്ത്രാണ്ടമത്തെ മുഖ്യമന്ത്രിയാണ്. ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ സംസ്ഥാനത്ത് പകരം സംവിധാനമാകാത്തതോടെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ചംപയ് ഗവര്‍ണറെ കണ്ടിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചംപയ് സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്.

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പത്തുദിവസത്തെ സമയം അനുവദിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ പറഞ്ഞു. ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. സഖ്യം വളരെ ശക്തമാണ്, ആര്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ചംപയ് സോറന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com