ചാരവൃത്തി ആരോപിച്ച് എട്ടു മാസം കസ്റ്റഡിയില്‍; പ്രാവിന് ഒടുവില്‍ മോചനം

മുംബൈയിലെ ഒരു തുറമുഖത്ത് നിന്നാണ് പ്രാവിനെ പിടികൂടിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ചൈനീസ് ചാരപ്രവൃത്തിയുടെ ഭാഗമായി എട്ട് മാസത്തോളം പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെ മോചിപ്പിച്ചു. മുംബൈയിലെ ഒരു തുറമുഖത്ത് നിന്നാണ് പ്രാവിനെ പിടികൂടിയത്. ചൈനീസ് ഭാഷയില്‍ പ്രാവിന്റെ ചിറകില്‍ സന്ദേശങ്ങള്‍ എഴുതിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്.

ഒരു ആശുപത്രിയിലാണ് പക്ഷിയെ സൂക്ഷിച്ചത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമാണ് പ്രാവിനെ വിട്ടയച്ചത്. എട്ട് മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയായതെന്ന് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.


പ്രതീകാത്മക ചിത്രം
'മോദിക്ക് ദൈവിക ശക്തിയുടെ അനുഗ്രഹം'; വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്

പ്രാവിനെ മോചിപ്പിച്ചതിന് ശേഷം ആകാശത്തേയ്ക്ക് പറത്തി വിടുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇതിന് മുമ്പും പ്രാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം വന്നതിനെത്തുടര്‍ന്ന് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. 2010 ല്‍ മറ്റൊരു പ്രാവിനെ ഇതേ മേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com