'ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരാന്‍ ഒരു പ്രശ്‌നവുമില്ല; യുസിസി ഇസ്ലാമിന് എതിരല്ല'

ഞാനൊരു അടിയുറച്ച മുസ്ലിമാണ്. എനിക്ക് ഈ നിയമം പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ല
ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം
ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാംഎഎന്‍ഐ

ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് ഇസ്ലാമിക വിശ്വാസത്തെ ഒരു വിധത്തിലും മുറവേല്‍പ്പിക്കുന്നില്ലെന്ന്, ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം. ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് നിയമം പാസാക്കിയതിനു പിന്നാലെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രതികരണം.

ഏക സിവില്‍ കോഡ് ഇസ്ലാമിക വിരുദ്ധമല്ല. ഞാനൊരു അടിയുറച്ച മുസ്ലിമാണ്. എനിക്ക് ഈ നിയമം പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ല. ഇതിനെ എതിര്‍ക്കുന്നവര്‍ തഥാര്‍ഥ ഇസ്ലാം അല്ല. കോണ്‍ഗ്രസുമായോ സമാദ് വാദി പാര്‍ട്ടിയുമായോ ബന്ധമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമുകളാണ് ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നത്- ഷദാബ് ഷാം പറഞ്ഞു.

ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം
ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്നാണ്, ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡിലെ വ്യവസ്ഥ.സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്. ലിവ് ഇന്‍ ബന്ധം തുടങ്ങി ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലിവ് ഇന്‍ ബന്ധങ്ങളില്‍ പങ്കാളി ഉപേക്ഷിച്ചുപോയാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. ഇതിനായി കോടതിയെ സമീപിക്കാം. ലിവ് ഇന്‍ ബന്ധങ്ങളിലെ കുഞ്ഞുങ്ങളെ നിയമാനുസൃതമായിതന്നെ കണക്കാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com