കുട്ടികളേ, പഞ്ഞിമിഠായി സൂക്ഷിക്കണം, നോ പറഞ്ഞ് പുതുച്ചേരി; രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കരുതെന്ന് ഗവര്‍ണര്‍

രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് നിരോധനം
പഞ്ഞിമിഠായി നിരോധിച്ച് പുതുച്ചേരി
പഞ്ഞിമിഠായി നിരോധിച്ച് പുതുച്ചേരിഫയല്‍

പുതുച്ചേരി: പഞ്ഞിമിഠായിയുടെ വില്‍പന നിരോധിച്ച് പുതുച്ചേരി. പഞ്ഞിമിഠായി നിര്‍മാണത്തില്‍ വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് നിരോധനം. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായ തമിളിസൈ സൗന്ദരരാജന്‍ ഇക്കാര്യം അറിയിച്ചത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പഞ്ഞിമിഠായിയില്‍ റോഡമൈന്‍-ബി എന്ന ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവര്‍ണര്‍ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പഞ്ഞിമിഠായി വാങ്ങിക്കൊടുക്കാതിരിക്കൂ എന്നാണ് ഗവര്‍ണര്‍ വീഡിയോയില്‍ പറയുന്നത്.

പഞ്ഞിമിഠായി നിരോധിച്ച് പുതുച്ചേരി
'ഡല്‍ഹി ചലോ മാര്‍ച്ച്' നാളെ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം, ഇന്നുചര്‍ച്ച

വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ദീര്‍ഘനാള്‍ ഇത് ഉപയോഗിച്ചാല്‍ കരളിന്റെ ആരേ?ഗ്യം നശിക്കാനും കാന്‍സറുള്‍പ്പെടെയുള്ളവയ്ക്കും കാരണമാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശിക്കുന്ന പ്രകാരം ഗുണമേന്മയോടെ നിര്‍മിക്കുകയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവര്‍ക്ക് വില്‍ക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഗവര്‍ണര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഇത് സംബന്ധിച്ച് ഒന്നും തന്നെ പറയുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com