വിമാനത്തില്‍നിന്ന് ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ, അനുഭവം സോഷ്യല്‍മീഡിയയില്‍ കുറിച്ച് യാത്രക്കാരന്‍

സംഭവത്തില്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു
സാന്‍വിച്ച്
സാന്‍വിച്ച് എക്‌സ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന് യാത്രക്കാരന്റെ ആരോപണം. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രമധ്യേയാണ് യാത്രക്കാരന് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ സ്‌ക്രൂ ലഭിച്ചത്. വിമാനത്തില്‍ വെച്ച് ഭക്ഷണം കഴിച്ചില്ലെന്നും ചെന്നൈയിലിറങ്ങിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടെത്തിയതില്‍ ഞെട്ടലുണ്ടാക്കിയെന്നും യാത്രക്കാരന്‍ പ്രതികരിച്ചു.

സംഭവത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. ''ഈയിടെ 01/02/24 ന് ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുമ്പോള്‍ എനിക്ക് കിട്ടിയ സാന്‍ഡ്വിച്ചില്‍ ഒരു സ്‌ക്രൂ കിട്ടി, വിഷയത്തില്‍ ക്ഷമ പറയണമെന്ന് എയര്‍ലൈന്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്ന കാരണത്താല്‍ അവര്‍ പരാതി തള്ളി. ഇതിനെ ഞാന്‍ എങ്ങനെ നേരിടണം'' ഇന്‍ഡിഗോ ലോഗോ ഉള്ള ഒരു ഭക്ഷണ പൊതിക്കുള്ളില്‍ പാതി കഴിച്ച സാന്‍വിച്ചിന്റെ ചിത്രം പങ്കിട്ടുകൊണ്ട് യാത്രക്കാരന്‍ സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റില്‍ ചോദിച്ചു.

സാന്‍വിച്ച്
ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; കേന്ദ്ര സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമിട്ട് മോദി, വിശദാംശങ്ങള്‍

നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ എയര്‍ലൈനിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ സംഭവത്തെക്കുറിച്ച് എഫ്എസ്എസ്എഐയില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടു. ''വിഷയത്തില്‍ എയര്‍ലൈന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉപഭോക്തൃ കോടതിയില്‍ ഒരു പരാതി ഉന്നയിക്കാം! ഇത് സാധാരണ കോടതികളെപ്പോലെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയല്ല. നിങ്ങളുടെ ഭാഗം പറയാന്‍ ഹാജരാകാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, എയര്‍ലൈന്‍ അധികൃതരും ഹാജരാകണം. പരമാവധി 2 ഹിയറിംഗുകള്‍ക്കുള്ളില്‍ ഇത് അവസാനിപ്പിക്കും'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com