ജെഇഇ മെയിന്‍ ഫലം പുറത്ത്; 23 പേര്‍ക്ക് പെര്‍ഫെക്ട് 100

ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഫലം പുറത്തുവിട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഫലം പുറത്തുവിട്ടത്. വിദ്യാഥികള്‍ക്ക് JEE Mains i.e. jeemain.nta.nic.in. എന്ന വെബ്‌സൈറ്റില്‍ കയറി ഫലം അറിയാം. 23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചതായി എന്‍ടിഎ അറിയിച്ചു.

ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിലാണ് പേപ്പര്‍ 1 പരീക്ഷയും ജനുവരി 24 ന് പേപ്പര്‍ 2 പരീക്ഷയും നടന്നത്. ഈ വര്‍ഷം ആകെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെഇഇ മെയിന്‍സിന്റെ രണ്ട് പേപ്പറുകള്‍ക്കും രജിസ്റ്റര്‍ ചെയ്തു അതില്‍ 11.70 ലക്ഷം പേര്‍ പരീക്ഷ എഴുതി. ജെഇഇ മെയിന്‍ പരീക്ഷകള്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥിക്ക് 2024 ഏപ്രിലില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ സാധ്യതയുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം
'മഹാഭാരതവും രാമായണവും സങ്കല്‍പ്പ കഥകള്‍'; സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

544 വിവിധ കേന്ദ്രങ്ങളിലായിട്ടാണ് എന്‍ടിഎ ജെഇഇ മെയിന്‍ 2024 ജനുവരി സെക്ഷന്‍ പരീക്ഷ സംഘടിപ്പിച്ചത്. വിദേശത്തുള്‍പ്പെടെ 291 നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ടിഎ ജനുവരിയില്‍ പരീക്ഷ നടത്തിയത്. 12,25,529 വിദ്യാര്‍ഥികളാണ് ഈ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയ്ക്ക് പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com