അരിക്കൊമ്പൻ ചരിഞ്ഞെന്ന് വ്യാജ പ്രചാരണം; ആന ആരോ​ഗ്യവാൻ, റൂട്ട് മാപ്പ് പുറത്തുവിട്ട് തമിഴ്നാട്

വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും തമിഴ്ർനാട് വനം വകുപ്പ്
അരിക്കൊമ്പൻ
അരിക്കൊമ്പൻ

ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാടു കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടും ആന പൂർണ ആരോ​ഗ്യവാനാണെന്നും വനം വകുപ്പ് അറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് വിശദീകരിച്ചു.

അരിക്കൊമ്പൻ
കൊട്ടിയൂരിൽ കടുവ കമ്പി വേലിയിൽ കുടുങ്ങി

ഒരു ദിവസം ശരാശരി മൂന്ന് കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്‌ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com