അഞ്ച് കോടിയുടെ വീട്; ഔഡി, ബിഎംഡബ്ല്യു കാറുകള്‍; ആഡംബര ജീവിതം; പൊലീസുകാരനെതിരെ കേസ്

യുപി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തിലെ കോണ്‍സ്റ്റബിള്‍ ശ്യാം സുശീല്‍ മിശ്രയാണ് കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചത്.
ഉത്തര്‍പ്രദേശ് പൊലീസ്
ഉത്തര്‍പ്രദേശ് പൊലീസ്ഫയല്‍

ലഖ്‌നൗ: രണ്ടുനിലകളിലായി പന്ത്രണ്ട് മുറികളുള്ള കൂറ്റന്‍ വീട്, നീന്തല്‍ക്കുളം, 0078 നമ്പറില്‍ അവസാനിക്കുന്ന ആഡംബരക്കാറുകള്‍...ഔഡി, ബിഎംഡബ്ല്യ... ഉത്തര്‍പ്രദേശില്‍ പൊലീസുകാരന്‍ സ്വന്തമാക്കിയത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍. യുപി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തിലെ കോണ്‍സ്റ്റബിള്‍ ശ്യാം സുശീല്‍ മിശ്രയാണ് കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

1987ല്‍ തുച്ഛമായ ശമ്പളത്തിലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലില്‍ ആയിരുന്നു. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്.

മിശ്രയുടെ പൊലീസ് ജീവിതം മുഴുവന്‍ അഴിമതികള്‍ നിറഞ്ഞതായിരുന്നു. നിരവധി തവണ വകുപ്പുതല അന്വേഷണം നേരിട്ട അദ്ദേഹം പല തവണ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.

രമാകാന്ത് എന്നയാള്‍ നല്‍കിയ പരാതിയില്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. 2019ല്‍ ലഖ്‌നൗവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. മിശ്ര അനധികൃതമായി സമ്പാദിച്ചത് കോടികളാണെന്നും അദ്ദേഹത്തിന്റെ വീടിന് മാത്രമായി അഞ്ചുകോടിയിലേറെ രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് പൊലീസ്
ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; കേന്ദ്ര സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമിട്ട് മോദി, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com