വിവാഹത്തിന് കുതിരപ്പുറത്ത് നിന്ന് വരനെ ഇറക്കി, ജാതീയമായി അധിക്ഷേപിച്ചു; നാല് പേര്‍ക്കെതിരെ കേസ്

100 ഓളം പേര്‍ക്കൊപ്പം കുതിരപ്പുറത്ത് കയറുന്നതിനിടെ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി വരനെ ഭീഷണിപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ ചദസന ഗ്രാമത്തില്‍ ദളിത് വരനെ വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് നിന്ന് നിര്‍ബന്ധിച്ച് ഇറക്കി. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് കുതിരപ്പുറത്ത് നിന്ന് ഇറക്കിയത്. വരന്റെ ബന്ധുവും സഹോദരനും നല്‍കിയ പരാതിയില്‍ എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച ഗാന്ധിനഗറിലെ മാന്‍സ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതി പ്രകാരം ഉച്ചയ്ക്ക് ഒരു മണിയോടെ വിവാഹ ഘോഷയാത്രയില്‍ വരന്‍ 100 ഓളം പേര്‍ക്കൊപ്പം കുതിരപ്പുറത്ത് കയറുന്നതിനിടെ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി വരനെ ഭീഷണിപ്പെടുത്തി. ബലമായി കുതിരപ്പുറത്തുനിന്നും ഇറക്കി. തുടര്‍ന്ന് ജാതീയമായ അധിക്ഷേപം നടത്തി.

പ്രതീകാത്മക ചിത്രം
സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി ഉത്തരവ്; രാജസ്ഥാനില്‍ വിവാദം

വരന്റെ വീട്ടുകാരും പ്രശ്‌നമുണ്ടാക്കിയ ആളും തമ്മില്‍ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെ കൂടിയവരില്‍ മൂന്ന് പേര്‍ എതിര്‍പക്ഷത്ത് ചേരുകയാണുണ്ടായത്. ജാതീയമായി അധിക്ഷേപിച്ചതിനൊപ്പം തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. കുതിരപ്പുറത്ത് കയറുന്നതിന് അവരുടെ അനുവാദം ആവശ്യമാണെന്നാണ് അവരുടെ ആവശ്യം. കുതിര ഉടമയേയും വിവാഹ വേദിയിലെ മൈക്ക് ഓപ്പറേറ്റര്‍മാരേയും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com