ജെപി നഡ്ഡ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്ക്; കോണ്‍ഗ്രസ് വിട്ടെത്തിയ അശോക് ചവാനും സീറ്റ്

നിലവിലെ സാഹചര്യത്തില്‍ ഹിമാചലില്‍ നിന്ന് ജയിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് നഡ്ഡ സ്വന്തം സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്നത്.
ജെപി നഡ്ഡ, അശോക് ചവാന്‍
ജെപി നഡ്ഡ, അശോക് ചവാന്‍ പിടിഐ

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന് സ്ഥാനാര്‍ഥിയാകും.

കോണ്‍ഗ്രസ് വിട്ട ചവാന്‍ പിറ്റേദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. നഡ്ഡ നിലവില്‍ ഹിമാചലില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. നിലവിലെ സാഹചര്യത്തില്‍ ഹിമാചലില്‍ നിന്ന് ജയിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് സ്വന്തം സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്നത്.

ഗുജറാത്തില്‍ നിന്ന് നഡ്ഡയെ കൂടാതെ ഗോവിന്ദ്ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജസ്വന്ത് സലേം സിംഗ് പാര്‍മര്‍ എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് മേഥാ കുല്‍ക്കര്‍ണിയും ഡോ. അജിത് ഗോപ്ചഡെയും സ്ഥാനാര്‍ഥികളാവും.

ബിജെപിയുടെ മൂന്നാം ഘട്ട പട്ടികയിലും നിലവിലെ അംഗങ്ങളായ മന്‍സൂഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല, നാരായണ്‍ റാണെ എന്നിവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. രാവിലെ അഞ്ച് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ എല്‍ മുരുകന്‍, ഉമേഷ് നാഥ് മഹാരാജ്, മായാ നരോലിയ, ബന്‍സിലാല്‍ ഗുര്‍ജര്‍ എന്നിവരും ഒഡീഷയില്‍നിന്ന് അശ്വിനി വൈഷ്ണവുമാണ് മത്സരിക്കുന്നത്.

ജെപി നഡ്ഡ, അശോക് ചവാന്‍
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മുരുഗനും വീണ്ടും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com