ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി ബിഎംആര്‍സി; ചൈനയില്‍ നിന്ന് കോച്ചുകള്‍ എത്തി

ചൈനയില്‍ നിന്നാണ് ആറ് കോച്ചുകള്‍ ഉള്ള മെട്രോ ട്രെയിന്‍ എത്തിയതെന്ന് ബിഎംആര്‍സി അറിയിച്ചു.
ചൈനയില്‍ നിന്നെത്തിച്ച ട്രെയിനുകള്‍
ചൈനയില്‍ നിന്നെത്തിച്ച ട്രെയിനുകള്‍ എക്‌സ്

ബംഗളൂരു: യെല്ലോ ലൈനില്‍ ഓടുന്ന ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ബംഗളരുവില്‍ എത്തി. ചൈനയില്‍ നിന്നാണ് ആറ് കോച്ചുകള്‍ ഉള്ള മെട്രോ ട്രെയിന്‍ എത്തിയതെന്ന് ബിഎംആര്‍സി അറിയിച്ചു. സൗത്ത് ബംഗളൂരുവിലെ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലാണ് ഈ കോച്ചുകള്‍ എത്തിയത്.

ആര്‍വി റോഡില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യെല്ലോ ലൈനിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട പരിശോധനയും പൂര്‍ത്തിയായി.

ബിഎംആര്‍സിഎല്ലിന് 216 കോച്ചുകള്‍ വിതരണം ചെയ്യുന്നതിനായി 2019 ലാണ് ചൈനീസ് സ്ഥാപനം 1,578 കോടി രൂപയുടെ കരാര്‍ നേടിയത്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സിഗ്‌നലിങ് സംവിധാനത്തിന്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.

ചൈനയില്‍ നിന്നെത്തിച്ച ട്രെയിനുകള്‍
ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാന്‍ കൊച്ചി; സിയാലിന്റെ പുതിയ ചുവടുവയ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com