മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

മൂന്നു ദിവസമായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു
എച്ച്ഡി ദേവഗൗഡ
എച്ച്ഡി ദേവഗൗഡഫയല്‍ ചിത്രം

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എച്ച്ഡി ദേവഗൗഡ
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്: 27 ന് തലസ്ഥാനത്ത്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേവ​ഗൗഡയ്ക്ക് മൂത്രത്തിൽ പഴുപ്പിനൊപ്പം കടുത്ത പനിയും ചുമയുമുണ്ടായിരുന്നു എന്നാണ് കാർഡിയോളജിസ്റ്റും അദ്ദേഹത്തിന്റെ മരുമകനുമായ ഡോ സിഎൻ മഞ്ജുനാഥ് പറഞ്ഞത്. മൂന്നു ദിവസമായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും കുറച്ചുദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1996ലാണ് ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. കർണാടക മുഖ്യമന്ത്രിയായിരുന്നു. കൂടാതെ ആറ് തവണ ലോക്സഭാംഗവും ഏഴ് തവണ നിയമസഭാംഗവുമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com