ഖത്തറില്‍ നല്‍കിയത് അസാധാരണ സ്വീകരണം; പ്രവാസികള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ദോഹയില്‍ ലഭിച്ചത് അസാധാരമായ സ്വീകരണമായിരുന്നു. ഇന്ത്യന്‍ പ്രവാസികളോട് നന്ദിയെന്ന് മോദി എക്‌സില്‍ കുറിച്ചു
ദോഹയിലെത്തിയ നരേന്ദ്രമോദിയെ വരവേല്‍ക്കുന്ന പ്രവാസികള്‍
ദോഹയിലെത്തിയ നരേന്ദ്രമോദിയെ വരവേല്‍ക്കുന്ന പ്രവാസികള്‍ എക്‌സ്‌

ദോഹ: ഖത്തര്‍ തലസ്ഥാനത്ത് പ്രവാസികള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച രാത്രിയാണ് മോദി ദോഹയില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഖത്തര്‍ സന്ദര്‍ശനമാണിത്. 2016 ജൂണിലായിരുന്നു മോദിയുടെ ആദ്യ സന്ദര്‍ശനം.

ദോഹയില്‍ ലഭിച്ചത് അസാധാരമായ സ്വീകരണമായിരുന്നു. ഇന്ത്യന്‍ പ്രവാസികളോട് നന്ദിയെന്ന് മോദി എക്‌സില്‍ കുറിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ദ്വിദിന സന്ദര്‍ശനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഖത്തര്‍ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചാരവൃത്തി ആരോപിച്ച് 18 മാസത്തോളം തടങ്കല്‍ കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞിരുന്ന എട്ട് നാവിക സേനാംഗങ്ങളെ ഖത്തര്‍ അടുത്തിടെ മോചിപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോദിയുടെ ഖത്തര്‍ സന്ദര്‍ശനം.

ദോഹയിലെത്തിയ നരേന്ദ്രമോദിയെ വരവേല്‍ക്കുന്ന പ്രവാസികള്‍
ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത് എന്തുകൊണ്ട്? സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com