കര്‍ഷക-തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് ഇന്ന് ; റോഡ്-റെയിൽ ഉപരോധത്തിന് ആഹ്വാനം

ദേശീയ മഹിളാ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു
കർഷക സമരത്തിൽ നിന്ന്
കർഷക സമരത്തിൽ നിന്ന്പിടിഐ

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷക സമരത്തിൽ നിന്ന്
കര്‍ഷക സമരം: ചര്‍ച്ച പരാജയം; നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ബന്ദിന് പിന്തുണയുമായി മഹിളാ സംഘടനകളും

ഭാരത് ഗ്രാമീൺ ബന്ദിന്‌ ദേശീയ മഹിളാ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. വിദ്വേഷ രാഷ്‌ട്രീയത്തെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ, ഓൾ ഇന്ത്യ പ്രോഗ്രസീവ് വുമൺസ് അസോസിയേഷൻ, ഓൾ ഇന്ത്യ കോ–-ഓർഡിനേഷൻ ഓഫ്‌ പിഒഡബ്ല്യു, പിഎംഎസ്‌, ഐജെഎം, ഓൾ ഇന്ത്യ മഹിളാ സംസ്‌കൃതിക്‌ സംഘതൻ, അഖിലേന്ത്യ അഗ്രഗാമി മഹിളാ സമിതി എന്നിവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com