സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ കൂട്ടിലേക്ക് ചാടിക്കയറി, യുവാവിന് ദാരുണാന്ത്യം

മൃഗശാലാ ജീവനക്കാരുടെ മുന്നറിയിപ്പ് യുവാവ് അവഗണിക്കുകയായിരുന്നു
തിരുപ്പതി മൃഗശാലയിലെ ദുംഗാര്‍പുര്‍ എന്ന സിംഹം
തിരുപ്പതി മൃഗശാലയിലെ ദുംഗാര്‍പുര്‍ എന്ന സിംഹം എക്‌സ്‌

ഹൈദരാബാദ്: സിംഹത്തിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പ്രഹഌദ് ഗുജ്ജര്‍ (38) ആണ് മരിച്ചത്.

ജീവനക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു. മൃഗശാലാ ജീവനക്കാരുടെ മുന്നറിയിപ്പ് യുവാവ് അവഗണിക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് ഇയാള്‍ കൂട്ടിലേക്ക് കയറിയത്. കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് ഇയാള്‍ കൂടിനകത്തേക്ക് ചാടിക്കയറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുപ്പതി മൃഗശാലയിലെ ദുംഗാര്‍പുര്‍ എന്ന സിംഹം
കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് അജയ് മാക്കന്‍

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഹഌദ് ഗുജ്ജര്‍ ഒറ്റയ്ക്കാണ് മൃഗശാലയിലെത്തിയത്. മദ്യപിച്ചിട്ടാണോ ഇയാള്‍ ഇവിടെ എത്തിയതെന്ന് വ്യക്തമല്ല. പോസ്റ്റമോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് സിംഹങ്ങളാണ് തിരുപ്പതി മൃഗശാലയില്‍ ഉള്ളത്. ദുംഗാര്‍പുരിന് പുറമെ കുമാര്‍, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ മറ്റ് സിംഹങ്ങള്‍. സംഭവത്തിന് ശേഷം ദുംഗാര്‍പുരിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com