ലക്ഷ്യം കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്; ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപണം വിജയം

ഇൻസാറ്റ് 3ഡി, ഇൻസാറ്റ് 3 ഡിആർ ഉപ​ഗ്ര​ഹങ്ങളുടെ പിൻ​ഗാമി
ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചപ്പോള്‍
ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചപ്പോള്‍പിടിഐ

ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹ​മായ ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു. ജിഎസ്എൽവി റോക്കറ്റ് ഉപയോ​ഗിച്ചാണ് വിക്ഷേപണം. ഇന്ന് വൈകീട്ട് 5.35നു ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഉപ​ഗ്രഹത്തിന്റെ വിക്ഷേപണം. ജിഎസ്എൽവിയുടെ 16ാം വിക്ഷേപണമാണിത്.

2014ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡി, 2016ൽ വിക്ഷേപിച്ച ഇൻസാറ്റ് 3 ഡിആർ എന്നീ ഉപ​ഗ്ര​ഹങ്ങളുടെ പിൻ​ഗാമിയാണ് ഇൻസാറ്റ് 3 ഡിഎസ്. എർത്ത് സയൻസസ് മന്ത്രാലയമാണ് വിക്ഷേപണത്തിന്റെ പൂർണ ചെലവും വഹിച്ചിരിക്കുന്നത്. ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥാപിക്കുന്ന ഉപ​ഗ്രഹം വരും ദിവസങ്ങളിൽ ഭ്രമണ പഥം ഉയർത്തി ജിയോ സ്റ്റേഷണറി ഓർബിറ്റിലെത്തിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങലുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപ​ഗ്രഹാധിഷ്ടിത റിസർച്ച് ആന്റ് റെസ്ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിക്കുന്നത്.

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസർച്ച് ആന്റ് റെസ്‌ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നത്.

ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചപ്പോള്‍
ഗുല്‍സാറിനും രാമഭദ്രാചാര്യയ്ക്കും ജ്ഞാനപീഠം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com