പിതാവിന്‍റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് മകളുടെ സാമ്പത്തിക ശേഷി തടസ്സമല്ല: ഹൈക്കോടതി

ജസ്റ്റിസ് എം ജി പ്രിയദര്‍ശിനി ആണ് കേസ് പരിഗണിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: മകള്‍ക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക ശേഷി ഉള്ളതിനാല്‍ പിതാവ് സ്വയം സമ്പാദിച്ച സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് എം ജി പ്രിയദര്‍ശിനി ആണ് കേസ് പരിഗണിച്ചത്. സഹോദരിക്കെതിരെ സഹോദരന്‍ ആണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

സഹോദരിക്ക് നല്ല സാമ്പത്തിക സ്ഥിതിയാണുള്ളതെന്നും പിതാവിന് പാരമ്പര്യമായി കിട്ടിയതല്ലെന്നും സ്വയം അധ്വാനിച്ചുണ്ടാക്കിയതാണെന്നും അതിനാല്‍ സ്വത്ത് നല്‍കാനാവില്ലെന്നുമായിരുന്നു വാദം. എന്നാല്‍ മകള്‍ക്ക് സാമ്പത്തിക സ്ഥിതിയുണ്ടെങ്കിലും പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നത് തടയാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍\

പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശില്‍ 15 സീറ്റ്; കോണ്‍ഗ്രസിന് മുന്നില്‍ വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി

മകളുടെ വിവാഹ സമയത്ത് വിവാഹ സമ്മാനമായി സ്വര്‍ണവും സ്വത്തിന്റെ ഒരു ഭാഗവും നല്‍കിയിരുന്നെന്നും സഹോദരന്‍ വാദിച്ചു. എന്നാല്‍ ഇങ്ങനെ സ്വത്തുക്കള്‍ നല്‍കിയെന്ന് പറയുന്നതില്‍ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനി അഥവാ വിവാഹ സമയത്ത് അത്തരത്തില്‍ സ്വത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ പിതാവ് അധ്വാനിച്ചുണ്ടാക്കിയ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. രണ്ട് പേരുടേയും അമ്മയെയും കേസില്‍ കക്ഷി ചേര്‍ത്തു. മരിച്ചു പോയ ഭര്‍ത്താവിന്റെ സ്വത്തില്‍ ഓരോ ഓഹരി വീതം രണ്ടു മക്കള്‍ക്കും നല്‍കണമെന്ന് രേഖാമൂലം ഉറപ്പ് നല്‍കുകയും തചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com