ദത്തെടുക്കാനുള്ള അവകാശം മൗലികാവകാശമാകില്ല, ഏത് കുട്ടിയെ വേണമെന്ന് തെരഞ്ഞെടുക്കാനും ആവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ ദത്തെടുക്കാനുള്ള സാധ്യത വിദൂരമാണെന്നും കോടതി നിരീക്ഷിച്ചു

ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി ഹൈക്കോടതി ഐഎഎന്‍എസ്

ന്യൂഡല്‍ഹി: കുട്ടിയെ ദത്തെടുക്കാനുള്ള അവകാശത്തെ മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ആരെ ദത്തെടുക്കണമെന്ന് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

കുട്ടികളുടെ ക്ഷേമത്തിനും ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഈ പ്രക്രിയ പ്രവര്‍ത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. രണ്ടോ അതിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്ക് പ്രത്യേക പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ മാത്രം ദത്തെടുക്കാന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ശരിവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


ഡല്‍ഹി ഹൈക്കോടതി
അനസ്‌തേഷ്യയെത്തുടര്‍ന്ന് ശബ്ദം പരുക്കനായി; രോഗിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ദത്തെടുക്കലിനായി ദീര്‍ഘനാളത്തെ കാത്തിരിപ്പുണ്ടെന്നും കുട്ടികളില്ലാത്ത നിരവധി ദമ്പതികളും ഒരു കുട്ടിയുള്ള മാതാപിതാക്കളും സാധാരണ കുട്ടിയെയാണ് ദത്തെടുക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. എന്നാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ ദത്തെടുക്കാനുള്ള സാധ്യത വിദൂരമാണെന്നും കോടതി നിരീക്ഷിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015 പ്രകാരം മൂന്നാമതൊരു കുട്ടിയെ ദത്തെടുക്കാന്‍ അപേക്ഷിച്ച രണ്ട് ബയോളജിക്കല്‍ കുട്ടികളുള്ള നിരവധി ദമ്പതികളുടെ ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ തീരുമാനം. രണ്ടോ അതിലധികമോ കുട്ടികള്‍ ഉള്ള ദമ്പതികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ മാത്രമേ ഇപ്പോള്‍ ദത്തെടുക്കാന്‍ കഴിയൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com