ഹൂക്ക നിരോധിച്ച് കർണാടക; 21 വയസിൽ താഴെയുള്ളവർക്ക് സി​ഗരറ്റ് വിൽക്കുന്നതിനും വിലക്ക്

നിയമലംഘനം നടത്തുന്നവർക്ക് ഒന്നു മുതൽ മൂന്നു വർ‌ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഹൂക്ക ഉപയോ​ഗിക്കുന്നതിനും വിൽക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പാസാക്കി കർണാടക. നിയമലംഘനം നടത്തുന്നവർക്ക് ഒന്നു മുതൽ മൂന്നു വർ‌ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. 21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചു.

പ്രതീകാത്മക ചിത്രം
മോഡൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്

പൗരന്മാരുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനും പുകയില ഉപയോ​ഗവുമായി ബന്ധപ്പെട്ട രോ​ഗങ്ങൾ തടയുന്നതിനും വേണ്ടിയാണ് കർണാടക സർക്കാർ സി​ഗററ്റ് ആൻഡ് അദർ ടൊബാക്കോ പ്രൊഡക്റ്റ്ക്റ്റ് ആക്റ്റിന് ഭേദ​ഗതി വരുത്തിയത്. സ്കൂളുകളുടെയും കോളജുകളുടെയും നൂറു മീറ്റർ പരിധിയിൽ സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലഘിക്കുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കും. കൂടാതെ പൊതുസ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൂക്ക സംസ്ഥാനമൊട്ടാകെ നിരോധിക്കുമെന്നു ഫെബ്രുവരി ഏഴിനു കർണാടകയിലെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ പ്രകാരം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ അഞ്ചിലൊന്നു പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നു ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കർണാടകയിൽ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com