'ദൈവങ്ങളുടെ പേരാണോ മൃഗങ്ങള്‍ക്കു നല്‍കുക? സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നു പേരിടുമോ?'

സീത എന്ന പേരിനോടു മാത്രമല്ല, അക്ബര്‍ എന്നു പേരിട്ടതിനോടും വിയോജിപ്പാണെന്ന് കോടതി
സിംഹത്തിന് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതിന് എതിരെ കോടതി
സിംഹത്തിന് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതിന് എതിരെ കോടതിപ്രതീകാത്മക ചിത്രം, ഫയല്‍

സിലിഗുഡി: സര്‍ക്കാര്‍ മൃശാശാലയിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരുകള്‍ ഇട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും ദേശീയ നായകന്‍മാരുടെയും പേരാണോ ഇടുകയെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. സിംഹത്തിന് സീത എന്നു പേരിട്ടതിനെതിരെ വിഎച്ച്പി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സിംഹങ്ങള്‍ക്കു പേരിട്ടത് ത്രിപുരയിലെ മൃഗശാലാ അധികൃതര്‍ ആണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. അവിടെനിന്ന് കൈമാറിക്കിട്ടിയതാണ് സിംഹങ്ങളെ. ആ പേരു തന്നെ തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നു. ത്രിപുര മൃഗശാലയില്‍നിന്നുള്ള രേഖകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

സംസ്ഥാനത്ത് അല്ലാതെ തന്നെ ഒട്ടേറെ വിവാദങ്ങളുണ്ട്. മൃഗങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കി വിവാദമുണ്ടാക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. ത്രിപുരയാണ് പേരു നല്‍കിയതെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അതു മാറ്റാവുന്നതേയുള്ളൂ- കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയോ പുരാണ കഥാപാത്രങ്ങളുടെയോ സ്വാതന്ത്ര സമര സേനാനികളുടെയോ നൊബേല്‍ ജേതാക്കളുടെയോ പേരിടുമോ? ഒരു സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നു പേരിനാനാവുമോയെന്ന് കോടതി ചോദിച്ചു.

ആളുകള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള പേരുകളിടും. അതല്ല ഇവിടത്തെ വിഷയം. സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളുടെ പേരാണ്. എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാന്‍ അവകാശമുള്ള രാജ്യമാണിത്. മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. സീത എന്ന പേരിനോടു മാത്രമല്ല, അകബര്‍ എന്നു പേരിട്ടതിനോടും വിയോജിപ്പാണെന്ന് കോടതി വ്യക്തമാക്കി. അക്ബര്‍ മികച്ച ഒരു മുഗള്‍ ഭരണാധികാരിയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിംഹത്തിന് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതിന് എതിരെ കോടതി
'നീട്ടിവെച്ചത് കൊണ്ട് ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല'; ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള പരമ്പര റിലീസ് മാറ്റി

പേരുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതൊരു റിട്ട് ഹര്‍ജിയായി കണക്കാക്കാനാവില്ലെന്ന് കോടതി അറിയിച്ചു. പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാവുന്നതാണ്. ഹര്‍ജിയുമായി മുന്നോട്ടുപോവുന്നുണ്ടെങ്കില്‍ പേരു മാറ്റം ഇല്ലെന്നും ഹര്‍ജി തള്ളുന്ന പക്ഷം പേരു മാറ്റം പരിഗണിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com