കലാപത്തിനു വഴിയൊരുക്കിയ ഉത്തരവ്; മെയ്തെയ് വിഭാഗത്തെ പട്ടികവർ​ഗമാക്കിയ നിർദ്ദേശം റദ്ദാക്കി

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഉദ്ധരിച്ച് മണിപ്പൂര്‍ ഹൈക്കോടതി
കലാപത്തിനെതിരായ പ്രതിഷേധം
കലാപത്തിനെതിരായ പ്രതിഷേധംഫയല്‍

ഗുവാഹത്തി: മണിപ്പൂരിൽ കലാപത്തിനു വഴിവച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. ഭൂരിപക്ഷ ജന വിഭാ​ഗമായ മെയ്തെയ് വിഭാ​ഗത്തെ പട്ടിക വർ​ഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടിക വർ​ഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനോടു ഉത്തരവിട്ടതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപം ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനം ഇതുവരെ സാധാരണ നിലയിലേക്ക് ആയിട്ടില്ല. കലാപത്തിൽ ഏതാണ്ട് ഇരുന്നൂറിനു മുകളിൽ ആളുകളാണ് മരിച്ചത്. പുതിയ ഉത്തരവിൽ ​ഗോത്ര വിഭാ​ഗങ്ങളെ പട്ടിക വർ​ഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പട്ടിക വർ​ഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേ​​ദ​ഗതി വരുത്താനോ കോടതികൾക്കു സാധിക്കില്ല. കേന്ദ്ര സർക്കാരിനാണു അതിന്റെ ചുമതലയെന്നും അന്ന് ഭരണഘടനാ ബഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് അന്നത്തെ ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശം റദ്ദാക്കാൻ ജസ്റ്റിസ് ​ഗോൽമി ​ഗൈഫുൽഷില്ലു ഉത്തരവിട്ടത്. 2023 മാർച്ച് 27നു ആക്ടിങ് ചീഫ് ജസ്റ്റിസ് എംവി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും നേരത്തെ ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാ​ഗത്തിന്റെ ഹർ​ജി പരി​ഗണിച്ചപ്പോഴായിരുന്നു പരമോന്നത കോടതി അന്നു ചോദ്യം ഉന്നയിച്ചത്.

​ഗോത്ര വിഭാ​ഗക്കാരല്ലാത്ത മെയ്തെയ് വിഭാ​ഗത്തിനു പട്ടിക വർ​ഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ​ഗോത്ര വിഭാ​ഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ സംഘടന ചുരാചന്ദ്പുരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് പിന്നീട് കലാപമായി മാറിയത്. മെയ്തെയ് വിഭാ​ഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പൂരും രം​ഗത്തിറങ്ങിയതോടെയാണ് രണ്ട് വിഭാ​ഗങ്ങളായി തിരിഞ്ഞ് ജനം ഏറ്റമുട്ടിയത്.

കലാപത്തിനെതിരായ പ്രതിഷേധം
പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍; മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ മഹാപഞ്ചായത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com