ലോക്‌സഭ മുന്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം
മനോഹര്‍ ജോഷി
മനോഹര്‍ ജോഷിഎക്സ്

ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ സ്പീക്കറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ മനോഹര്‍ ജോഷിയെ പ്രവേശിപ്പിച്ചത്.

1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിഭക്ത ശിവസേനയില്‍ നിന്ന് സംസ്ഥാനത്തെ ഉന്നത പദവിയിലെത്തുന്ന ആദ്യ നേതാവായിരുന്നു. പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കറായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1937 ഡിസംബര്‍ 2 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ജനിച്ച ജോഷി മുംബൈയില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ടീച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മനോഹര്‍ ജോഷി 1967ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 40 വര്‍ഷമാണ് ശിവസേനയില്‍ പ്രവര്‍ത്തിച്ചത്. 1968-70 കാലയളവില്‍ മുംബൈയിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്ന അദ്ദേഹം 1976-77 വര്‍ഷത്തില്‍ മുംബൈ മേയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മനോഹര്‍ ജോഷി
അധിക്ഷേപം മാത്രമാണ് കോണ്‍ഗ്രസ് അജണ്ട; കൂടുതല്‍ ചളി വാരിയെറിയുന്തോറും മഹത്വമുള്ള 370 താമരകള്‍ വിരിയും; മോദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com