'അമിത് ഷാ കൊലയാളി'; കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജി തള്ളി

ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്.
മാനനഷ്ടക്കേസിലെ നടപടികള്‍ റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി
മാനനഷ്ടക്കേസിലെ നടപടികള്‍ റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി ഫയല്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്.

2018 മാര്‍ച്ച് 18 ന് നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് നവീന്‍ ഝാ രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അധികാരത്തിന്റെ ലഹരിയില്‍ ബിജെപി നേതൃത്വം കള്ളം പറയുകയാണെന്നും കൊലക്കേസ് പ്രതിയെ ബിജെപി ദേശീയ പ്രസിഡന്റായി പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നും എന്നാല്‍ ജനത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. രാഹുലിന്റെ ഈ പരാമര്‍ശം പ്രഥമാദൃഷ്ട്യ അപകീര്‍ത്തികരമാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം 'ഭാരതീയ ജനതാ പാര്‍ട്ടിക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന' എല്ലാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കന്മാര്‍ക്കും അപമാനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

ഈ പരാമര്‍ശത്തിന്റെ പേരിലുള്ള മറ്റൊരുകേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

മാനനഷ്ടക്കേസിലെ നടപടികള്‍ റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി
ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തല്ലിയതില്‍ സ്ത്രീത്വത്തെ അവഹേളിച്ചെന്ന വകുപ്പ് നിലനില്‍ക്കില്ല: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com