ഹിമന്ത ബിശ്വ ശര്‍മ
ഹിമന്ത ബിശ്വ ശര്‍മ എഎന്‍ഐ

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസം സര്‍ക്കാര്‍; ഏകവ്യക്തി നിയമ ബില്‍ ഉടന്‍

മന്ത്രിസഭായോഗം തീരുമാനം എടുത്തതായി അസം മന്ത്രി ജയന്ത മല്ല ബറുവ

ഗുവാഹത്തി: ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാന്‍ തയ്യാറെടുത്ത് അസം സര്‍ക്കാരും. ഇതിനുവേണ്ടിയുള്ള ആദ്യ ചുവടുവയ്പ്പായി മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നിയമം എന്നിവ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം തീരുമാനം എടുത്തതായി അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.

ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് അസം നിയമസഭയില്‍ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശര്‍മ
നാല് വയസുള്ള ആണ്‍കുട്ടിയടക്കം ആറ് പേരെ കൊലപ്പെടുത്തി: മുന്‍ ഗുസ്തി പരിശീലകന് വധശിക്ഷ

ഫെബ്രുവരി 7ന് ഉത്തരാഖണ്ഡ് ബില്‍ പാസാക്കിയതിന് ശേഷം, അസമില്‍ ഏകീകൃത സിവില്‍ കോഡിന് നിയമനിര്‍മാണം നടത്താന്‍ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പലതവണ സൂചന നല്‍കിയിരുന്നു. വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അസമിലെ 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം എന്നിവ റദ്ദാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സ്‌പെഷന്‍ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. പുതിയ തീരുമാനം ശൈശവ വിവാഹങ്ങള്‍ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com