സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതിലെ വിവാദം: ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് നടപടിയെടുത്തത്
ഫയൽ ചിത്രം
ഫയൽ ചിത്രം

അഗര്‍ത്തല: സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വനംവകുപ്പ് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1994 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് സസ്‌പെന്‍ഷനിലായ പ്രബിന്‍ ലാല്‍ അഗര്‍വാള്‍. സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് വിഎച്ച്പി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് സിംഹങ്ങളുടെ പേരുമാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

തങ്ങളല്ല, ത്രിപുര സര്‍ക്കാരാണ് സിംഹങ്ങള്‍ക്ക് പേരു നല്‍കിയതെന്ന് പശ്ചിമ ബംഗാള്‍ വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 12 നാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്ന് സിംഹങ്ങളെ സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ വൈല്‍ഡ് ആനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയത്.

ഫയൽ ചിത്രം
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി: അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

സിലിഗുരിയിലേക്ക് അയക്കുന്നതിനിടെ ഡിസ്പാച്ച് രജിസ്റ്ററിലാണ് സിംഹങ്ങളുടെ പേര് അക്ബര്‍, സീത എന്നിങ്ങനെ രേഖപ്പെടുത്തിയത്. മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയോ പുരാണ കഥാപാത്രങ്ങളുടെയോ സ്വാതന്ത്ര സമര സേനാനികളുടെയോ നൊബേല്‍ ജേതാക്കളുടെയോ പേരിടുമോ? ഒരു സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നു പേരിനാനാവുമോയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചോദിച്ചു. ത്രിപുരയാണ് പേരു നല്‍കിയതെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അതു മാറ്റാവുന്നതേയുള്ളൂവെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com