ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി

പള്ളി സമുച്ചയത്തിലെ വ്യാസ് കാ തെഖാനയിലാണ് ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്
ഗ്യാന്‍വാപി പള്ളി സമുച്ചയം
ഗ്യാന്‍വാപി പള്ളി സമുച്ചയംപിടിഐ

ലഖ്‌നൗ: ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി. പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് തള്ളി.

ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ വ്യാസ് കാ തെഖാനയിലാണ് ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്. 1993ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാ​ഗം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദ് കമ്മിറ്റി വാരാണസി കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകാൻ നിർ‌ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com