ബോഡി ബില്‍ഡിങ്ങിനായി യുവാവ് വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തവും

1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ മിത്തല്‍ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

ന്യൂഡല്‍ഹി: 26കാരന്റെ കുടലില്‍ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിച്ചു. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും കലശലായതോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോള്‍ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് തരുണ്‍ മിത്തലിനെയാണ് ഇയാള്‍ ആദ്യം കണ്ടത്. യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കള്‍ ഡോക്‌റെ അറിയിച്ചു. യുവാവിന്റെ വയറിന്റെ എക്‌സറേയും ബന്ധുക്കള്‍ ഡോക്ടറിന് നല്‍കി. തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് കുടലില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് നാണയവും കാന്തവും കുന്നുകൂടിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

എന്തിനാണ് അവ കഴിച്ചതെന്ന് ചോദിച്ചപ്പോള്‍, നാണയങ്ങളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ശരീരം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നായിരുന്നു രോഗിയുടെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ മിത്തല്‍ പറഞ്ഞു. എന്തിനാണ് അവ കഴിച്ചതെന്ന് ചോദിച്ചപ്പോള്‍, നാണയങ്ങളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ശരീരം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നായിരുന്നു രോഗിയുടെ വിശദീകരണം. കാന്തം, നാണയം കുടലില്‍ തങ്ങിനില്‍ക്കുകയും സിങ്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് ജീവന് ഭീഷണിയാണെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഡോ. മിത്തല്‍ പറഞ്ഞു.

ചെറുകുടലില്‍ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. ഇത് നീക്കം ചെയ്ത ഡോക്ടര്‍മാര്‍ യുവാവിന്റെ വയര്‍ മുഴുവന്‍ പരിശോധിച്ചു. തുടര്‍ന്ന് കണ്ടെത്തിയ നാണയങ്ങളും കാന്തവും നീക്കം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

പ്രതീകാത്മക ചിത്രം
രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ല? ; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലം തെരഞ്ഞെടുത്തേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com