വാര്‍ധക്യ പെന്‍ഷന്‍ കിട്ടാന്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും വേണ്ട: അലഹാബാദ് ഹൈക്കോടതി

ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും ഇല്ലാത്ത ഹര്‍ജിക്കാര്‍ക്ക് ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം പെന്‍ഷന്‍ നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലി, ജസ്റ്റിസ് എ ആര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയത് വീണ്ടും ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിധി.

അര്‍ഹതപ്പെട്ട ആളുകള്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ അടുത്ത് അവരുടെ പാസ് ബുക്കുകള്‍, സൂചിപ്പിച്ച അക്കൗണ്ട് നമ്പറുകള്‍ അല്ലെങ്കില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ മുടങ്ങിയതിന് മുമ്പ് അവര്‍ക്ക് നല്‍കിയിരുന്നതായി സൂചിപ്പിക്കുന്ന മറ്റേതെങ്കിലും രേഖകള്‍ എന്നിവ ഹാജരാക്കണം. അപേക്ഷകരുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് ഉദ്യോഗസ്ഥന് സ്വയം ബോധ്യപ്പെട്ടാല്‍ പെന്‍ഷന്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
യുപിയില്‍ നാടകീയ നീക്കങ്ങള്‍, എട്ട് എസ്പി അംഗങ്ങളുടെ വോട്ട് ബിജെപിക്ക്? രാജ്യസഭ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മൊബൈലോ ആധാര്‍ കാര്‍ഡോ ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഈ രണ്ട് രേഖകള്‍ ഒഴികെയുള്ള ഏത് തരത്തിലുള്ള സ്ഥിരീകരണത്തിനും തങ്ങള്‍ തയ്യാറാണെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com