'വിവാഹിതയായ സ്ത്രീക്കും ലിവ് ഇന്‍ പങ്കാളിക്കും സംരക്ഷണം നല്‍കില്ല, ഇത്തരം ബന്ധങ്ങള്‍ അരാജകത്വം സൃഷ്ടിക്കും'

ഹര്‍ജിക്കാരിയായ സ്ത്രീ മുസ്ലീം മതവിഭാഗത്തിലും പങ്കാളി ഹിന്ദു മതവിഭാഗത്തിലുമുള്ളയാളാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലഹാബാദ്: വിവാഹിതയായ സ്ത്രീയും ലിവ് ഇന്‍ പങ്കാളിയും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള ബന്ധം നിയമവിരുദ്ധമാണെന്നും സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് രേണു അഗര്‍വാളിന്റെ ബെഞ്ച് 2000 രൂപ പിഴയും ഈടാക്കി. ഇത്തരം കേസുകളില്‍ സംരക്ഷണം നല്‍കിയാല്‍ അത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരിയായ സ്ത്രീ മുസ്ലീം മതവിഭാഗത്തിലും പങ്കാളി ഹിന്ദു മതവിഭാഗത്തിലുമുള്ളയാളാണ്. ബന്ധം സ്ത്രീയുടെ ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്നാണ് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രതീകാത്മക ചിത്രം
അറബിക്കടലില്‍ വന്‍ മയക്കുമരുന്നു വേട്ട; ഗുജറാത്ത് തീരത്ത് 3300 കിലോ ലഹരിവസ്തുക്കള്‍ പിടികൂടി, അഞ്ചു വിദേശികള്‍ അറസ്റ്റില്‍

മദ്യപനായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് അഞ്ച് വയസുള്ള മകളുമായി താന്‍ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയതെന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. അലിഗഢിലെ പൊലീസ് സൂപ്രണ്ടിന് സംരക്ഷണം നല്‍കണമെന്ന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കാത്തത്തിനെത്തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. വിവാഹ മോചനം നടക്കാത്തതിനാല്‍ ഇവരുടെ ബന്ധം നിയമപരമായി സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com