1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ അബ്ദുല്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി

തുണ്ടയ്‌ക്കെതിരെ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജാരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടാഡ കോടതി കുറ്റവിമുക്തനാക്കിയത്.
1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ കരീം തുണ്ടയെ രാജസ്ഥാനിലെ ജയ്പൂര്‍ ടാഡ കോടതി വെറുതെവിട്ടു
1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ കരീം തുണ്ടയെ രാജസ്ഥാനിലെ ജയ്പൂര്‍ ടാഡ കോടതി വെറുതെവിട്ടുഎഎന്‍ഐ

ജയ്പൂര്‍: 1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ കരീം തുണ്ടയെ രാജസ്ഥാനിലെ ജയ്പൂര്‍ ടാഡ കോടതി വെറുതെവിട്ടു. തുണ്ടയ്‌ക്കെതിരെ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജാരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടാഡ കോടതി വിധി.

കേസിലെ മറ്റ് രണ്ട് പ്രതികളായ ഇര്‍ഫാന്‍, ഹമീദുദ്ദീന്‍ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 1993 ഡിസംബറില്‍ വിവിധ നഗരങ്ങളിലായി അഞ്ച് ട്രെയിനുകളില്‍ സ്‌ഫോടനം നടത്തിയെന്നാരോപിച്ചാണ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായ, 81 കാരനായ തുണ്ടയെ പ്രതി ചേര്‍ത്തത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലഖ്‌നൗ, കാണ്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്, മുംബൈ എന്നീ നഗരങ്ങളിലായിരുന്നു സ്‌ഫോടനമുണ്ടായത്. 1996ലെ ബോംബ് സ്‌ഫോടന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണു തുണ്ട. ഇയാള്‍ നിരവധി ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ കരീം തുണ്ടയെ രാജസ്ഥാനിലെ ജയ്പൂര്‍ ടാഡ കോടതി വെറുതെവിട്ടു
വീല്‍ചെയര്‍ നിഷേധിച്ചു, എണ്‍പതുകാരന്‍ മരിച്ചു; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com