ബ്രേക്കെടുത്ത് തിരിച്ചെത്തിയാലും കര്‍ശന പരിശോധന; ജെഇഇ-മെയിന്‍ പരീക്ഷയില്‍  പുതിയ നിര്‍ദേശം 

ഉദ്യോഗസ്ഥരും നിരീക്ഷകരും സ്റ്റാഫ് അംഗങ്ങളും ലഘുഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നവരും ഇതേ പ്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടോയ്ലറ്റ് ബ്രേക്കിന് ശേഷവും പരിശോധനയ്ക്കും ബയോമെട്രിക് അറ്റന്‍ഡന്‍സിനും വിധേയരാകണമെന്ന്
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരും നിരീക്ഷകരും സ്റ്റാഫ് അംഗങ്ങളും ലഘുഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നവരും ഇതേ പ്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. പരീക്ഷയില്‍ അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കം.

''ഞങ്ങള്‍ക്ക് ഇതിനകം തന്നെ കര്‍ശനമായ സംവിധാനങ്ങള്‍ നിലവിലുണ്ട്, എന്നാല്‍ തെറ്റായ സംഭവങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാന്‍ പരീക്ഷയെ പൂര്‍ണ്ണമായും പിഴവുകളില്ലാതാക്കുകയാണ് ലക്ഷ്യം'' എന്‍ടിഎ ഡയറക്ടര്‍ സുബോധ് കുമാര്‍ സിങ് പറഞ്ഞു.

കേന്ദ്ര ധനസഹായത്തോടെയുള്ള പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളായ എന്‍ഐടി, ഐഐഐടി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) മെയിന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com