പരിചയ സമ്പന്നരായ പൈലറ്റുമാരുണ്ടെന്ന് ഉറപ്പുവരുത്തിയില്ല; എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും നോട്ടിസ് 

സംഭവത്തില്‍ 14 ദിവസത്തിനകം വിമാന കമ്പനികള്‍ വിശദീകരണം നല്‍കണമെന്നും നോട്ടിസില്‍ പറയുന്നു. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂടല്‍ മഞ്ഞില്‍ പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ജോലിയില്‍ ഉണ്ടായിരുന്നതെന്ന് ഉറപ്പുവരുത്താത്തതില്‍ എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും നോട്ടിസ് അയച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). സംഭവത്തില്‍ 14 ദിവസത്തിനകം വിമാന കമ്പനികള്‍ വിശദീകരണം നല്‍കണമെന്നും നോട്ടിസില്‍ പറയുന്നു. 

സംഭവത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും എയര്‍ലൈനുകളില്‍ നിന്നും ഡിജിസിഎ വിവരങ്ങള്‍ ശേഖരിച്ചു. ഇതിന് ശേഷമാണ് ഡിജിസിഎ കമ്പനികള്‍ക്ക് നോട്ടിസ് അയച്ചത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഡിസംബറില്‍ 24 25, 27, 28 തീയതികളില്‍ 50 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

താരതമ്യോന കുറഞ്ഞ വിദൂര കാഴ്ച കുറവായ സമയത്ത് വിമാനം ഇറങ്ങാന്‍ ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം ലഭിച്ചിരുന്നില്ലെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞതിന് പിന്നാലെയാണ് ഡിജിസിഎ നടപടി. കാഴ്ചക്കുറവും മൂടല്‍മഞ്ഞും വീണ്ടും ഉത്തരേന്ത്യയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com