മോഡല്‍ ഹോട്ടല്‍ റൂമില്‍ വെടിയേറ്റു മരിച്ചു; മൃതദേഹം വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറിലേക്ക്; വീഡിയോ

ഹോട്ടല്‍ ഉടമയായ അഭിജിത്ത് സിങ്ങ് യുവതിയെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
ദിവ്യ പഹൂജ
ദിവ്യ പഹൂജ

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഹോട്ടലില്‍ 27 കാരിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഖ്യപ്രതി അഭിജിത്ത്, ഹേംരാജ്, ഓംപ്രകാശ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശിയായ മുന്‍ മോഡല്‍ ദിവ്യ പഹൂജയാണ് കൊല്ലപ്പെട്ടത്. 

ഹോട്ടല്‍ ഉടമയായ അഭിജിത്ത് സിങ്ങ് യുവതിയെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ നിന്ന് പ്രതികള്‍ യുവതിയുടെ മൃതദേഹം ബിഎംഡബ്ല്യു കാറിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഹോട്ടല്‍ ഉടമയായ അഭിജിത്തിനൊപ്പമാണ് ദിവ്യ പോയതെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുറ്റകൃത്യം വ്യക്തമായെന്നും എസ്പി മുകേഷ് കുമാര്‍ പറഞ്ഞു. ജനുവരി 22നാണ് ദിവ്യ പഹൂജ അഭിജിത് സിങിനും മറ്റ് രണ്ട് പേര്‍ക്കൊപ്പം ഹോട്ടലിലെത്തി മുറിയെടുത്തത്. 111ാം നമ്പര്‍ മുറിയിലേക്ക് പോയപ്പോഴും അഭിജിത് ഒപ്പമുണ്ടായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ദിവ്യ പഹൂജയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ നിലത്തിട്ട് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് അഭിജിത്ത് സിങ്ങാണെന്ന് പൊലീസ് കണ്ടെത്തിയത്. മൃതദേഹം മാറ്റാന്‍ സഹായിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും അഭിജിത്ത് നല്‍കിയിരുന്നു. അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

ഗുണ്ടാസംഘം സന്ദീപ് ഗഡോളിയുടെ വിവാദ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായിരുന്നു മോഡലായ ദിവ്യ പഹൂജ. ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം ജാമ്യം ലഭിച്ച പഹുജ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഈ കേസുമായി ദിവ്യയുടെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com