വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വീകരിച്ച് ഖാര്‍ഗെയും രാഹുലും ( വീഡിയോ)

സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു
ശർമ്മിളയെ പാർട്ടി അധ്യക്ഷൻ ഖാർ​ഗെ സ്വീകരിക്കുന്നു/ പിടിഐ
ശർമ്മിളയെ പാർട്ടി അധ്യക്ഷൻ ഖാർ​ഗെ സ്വീകരിക്കുന്നു/ പിടിഐ

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോഴും നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്, അത് എല്ലായ്‌പ്പോഴും ഇന്ത്യയുടെ യഥാര്‍ത്ഥ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത് കോണ്‍ഗ്രസ് ആണെന്നും വൈ എസ് ശര്‍മ്മിള പറഞ്ഞു. 

വൈഎസ് ശർമ്മിള/ പിടിഐ
വൈഎസ് ശർമ്മിള/ പിടിഐ

ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഇളയമകളാണ് വൈ എസ് ശര്‍മ്മിള. സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി തെറ്റിപ്പിരിഞ്ഞാണ് ശര്‍മ്മിളയും അമ്മ വിജയമ്മയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചത്. തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

ആന്ധ്രയില്‍ ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ശര്‍മ്മിളയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസില്‍ ഉന്നത പദവി നല്‍കിയേക്കുമെന്നാണ് സൂചന. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പദവിയും രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com