ഇങ്ങനെ പോയാല്‍ ഭരണഘടനാപരമായ വഴി നോക്കും; ബംഗാളില്‍ സര്‍ക്കാരിനു മുന്നറിയിപ്പുമായി ഗവര്‍ണര്‍

രാജ്ഭവന്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്
ഗവര്‍ണര്‍ ആനന്ദബോസും മുഖ്യമന്ത്രി മമത ബാനര്‍ജിയും/ പിടിഐ
ഗവര്‍ണര്‍ ആനന്ദബോസും മുഖ്യമന്ത്രി മമത ബാനര്‍ജിയും/ പിടിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ സിവി ആനന്ദബോസ്. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ ഭരണഘടനാപരമായ വഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. തുടര്‍ന്ന് റെയ്ഡ് നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

ആശങ്കപ്പെടുത്തുന്നതും അപലപനീയവുമാണ് സന്ദേശ്ഖാലിയില്‍ ഉണ്ടായ സംഭവമെന്ന് ആനന്ദബോസ് പറഞ്ഞു. കിരാതവാഴ്ചയെ തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുണ്ടായില്ലെങ്കില്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനാപരമായ പോംവഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

രാജ്ഭവന്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ബംഗാള്‍ ബാനന റിപ്പബ്ലിക് അല്ലെന്ന് സന്ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍്ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com