'10 കുപ്പി കുടിക്കുന്നവർക്ക് ഒന്നാം സമ്മാനം'; പൊങ്കലിന് ബിയർകുടി മത്സരം, സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നിലെ പൊലീസ് ഇടപെടൽ

മത്സരത്തിന്റെ പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇടപെടൽ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പുതുക്കോട്ടയിൽ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് ബിയർകുടി മത്സരം പ്രഖ്യാപിച്ചത് സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ കുഴപ്പത്തിലായി സംഘാടകർ. വാണ്ടൻവിടുതി ​ഗ്രാമത്തിലാണ് പൊങ്കൽ ആഘോഷത്തിന്റെ ഭാ​ഗമായി ബിയർകുടി മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും വിമർശമുണ്ടായി. ഇതിന് പിന്നാലെ പൊലീസ് ഇടപെട്ട് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

10 ബിയർ കുടിക്കുന്നവർക്ക് ഒന്നാം സമ്മാനമായ 5024 രൂപ. 9.5 ബിയർ കുടിക്കുന്നവർക്ക് രണ്ടാം സമ്മാനം 4024 രൂപ. ഒൻപതു ബിയർ കുടിക്കുന്നവർക്ക് 3024 രൂപ. എട്ട് ബിയർ കുടിക്കുന്നവർക്ക് 2024 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. മത്സരത്തിനിടയ്ക്ക് ഛർദ്ദിക്കുകയോ ഛർദ്ദിക്കാൻ വേണ്ടി മത്സരം പാതിവഴിയിലാക്കി മാറി നിൽക്കാനോ കഴിയില്ല. കുടിച്ച ബിയറിന്റെ പണവും സംഘാടകർക്ക് നൽകണം ഇങ്ങനെയാണ് മത്സരത്തിന്റെ നിബന്ധനകൾ.

ജനുവരി 15നാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷിക്കുന്നത്. പൊങ്കലുമായി ബന്ധപ്പെട്ട് കബഡി, വടം വലി, വെള്ളക്കുപ്പി നിറയ്ക്കൽ തുടങ്ങി പലവിധ മത്സരങ്ങൾ പ്രാദേശിക തലത്തിൽ സംഘടിപ്പിക്കാറുണ്ട്. പ്രചാരമില്ലെങ്കിലും ബിയർകുടി മത്സരങ്ങൾ പല പ്രദേശത്തും നടക്കാറുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പൊങ്കലിന്റെ മഹത്വം കളയുന്നതാണ് ഇത്തരം മത്സരങ്ങളെന്നാണ് വിമർശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com