കോടിക്കണക്കിന് രൂപ, 100 കുപ്പി വിദേശമദ്യം, അഞ്ചു കിലോ സ്വര്‍ണം, വിദേശ നിര്‍മ്മിത ആയുധങ്ങള്‍; ഹരിയാന മുന്‍ എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്

100 കുപ്പി വിദേശമദ്യം, നിരവധി തോക്കുകളും തിരകളും, സ്വര്‍ണ ബിസ്‌കറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു
റെയ്ഡിൽ കണ്ടെടുത്ത പണവും ആയുധങ്ങളും/ എഎൻഐ
റെയ്ഡിൽ കണ്ടെടുത്ത പണവും ആയുധങ്ങളും/ എഎൻഐ

ന്യൂഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഹരിയാന മുന്‍ എംഎല്‍എയുടേയും കൂട്ടാളികളുടേയും വസതികളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയും അനധികൃത ആയുധങ്ങളും കണ്ടെടുത്തു. ഇന്‍ഡ്യന്‍ നാഷണല്‍ ലോക്ദള്‍ മുന്‍ എംഎല്‍എ ദില്‍ബാഗ് സിങിന്റെ വസതിയില്‍ നിന്നും അഞ്ചുകോടി രൂപ, അഞ്ചു കിലോ സ്വര്‍ണം, തോക്ക് ഉള്‍പ്പെടെയുള്ള വിദേശ നിര്‍മ്മിത ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. 

100 കുപ്പി വിദേശമദ്യം, നിരവധി തോക്കുകളും തിരകളും, സ്വര്‍ണ ബിസ്‌കറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. യമുനാനഗര്‍, സോനിപത്, സമീപ ജില്ലകള്‍ എന്നിവിടങ്ങളിലെ അനധികൃത ഖനനം സംബന്ധിച്ച് ഹരിയാന പൊലീസ് മുമ്പ് ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്ഐആറുകളുടെ തുടര്‍ച്ചയായിട്ടാണ് ഇഡി റെയ്ഡുകള്‍ നടത്തിയത്. 

ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സോനിപത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദര്‍ പന്‍വാര്‍. അനധികൃത ഖനനകേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ 20 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com