കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കടന്ന് ഇന്ത്യന്‍ നാവികസേന; ഓപ്പറേഷന്‍ തുടങ്ങി

തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന നേരത്തെ അറിയിച്ചിരുന്നു.
'എംവി ലില നോര്‍ഫോള്‍ക്ക്'  ചരക്കുകപ്പല്‍
'എംവി ലില നോര്‍ഫോള്‍ക്ക്' ചരക്കുകപ്പല്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ പ്രവേശിച്ച് ഇന്ത്യന്‍ നാവികസേന. ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന നേരത്തെ അറിയിച്ചിരുന്നു. കടല്‍കൊള്ളക്കാക്കെതിരെയുള്ള ഓപ്പറേഷന്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. 

റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചിരിക്കുന്നത്. കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com