'വേഗപരിധി ലംഘിച്ചു'; ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് മൂന്ന് തവണ പിഴ

അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് പിഴ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് പിഴ. ഡല്‍ഹിയില്‍ ഒരേ സ്ഥലത്ത് ഗതാഗത നിയമം ലംഘിച്ചതിന് മൂന്ന് തവണയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അനുരാഗ് ജെയിനിന് ചലാന്‍ ലഭിച്ചത്. വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡ് മരത്തിന് പിന്നില്‍ സ്ഥാപിച്ചത് മൂലം കാണാന്‍ കഴിയാതെ വന്നതോടെയാണ് ഇത് സംഭവിച്ചതെന്നാണ് അനുരാഗ് ജെയിനിന്റെ വിശദീകരണം.

'ഉടമ ആരാണെന്ന് സിസ്റ്റം തിരിച്ചറിയുന്നില്ല. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് ഞാന്‍ മൂന്ന് തവണ ചലാന്‍ അടച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രശ്‌നം മറ്റൊന്നായിരുന്നു. സ്പീഡ് അടയാളങ്ങള്‍ എനിക്ക് കാണാന്‍ സാധിക്കണമെന്ന് പറഞ്ഞ് ഞാന്‍ പോലീസിനെ സമീപിച്ചു. വേഗത പരിധി 60 ആണെന്ന് ഞാന്‍ കരുതി. ആ സ്ട്രെച്ചില്‍ എന്റെ വാഹനം മണിക്കൂറില്‍ 61 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സാധാരണഗതിയില്‍, ഒരു ചലാന്‍ ലഭിക്കാനുള്ള കാരണം ഇതായിരിക്കരുത്'- അദ്ദേഹം പറഞ്ഞു.

'റോഡ് അടയാളങ്ങള്‍ കൃത്യ സ്ഥലത്ത് സ്ഥാപിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധയോടെ  വാഹനം ഓടിക്കാന്‍ സാധിക്കൂ. വേഗപരിധി പരിശോധിക്കാന്‍ ഞാന്‍ ഒരാളെ പറഞ്ഞയച്ചു. ബോര്‍ഡില്‍ പറഞ്ഞിരിക്കുന്ന വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആണെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു. പിന്നീട്, ഞാന്‍ ആ വഴിക്ക് പോയി, ഒരു മരത്തിന്റെ പിന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു. നിങ്ങള്‍ അതിനോട് വളരെ അടുത്തായിരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയൂ' -  ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com