അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച്  500 വിദ്യാര്‍ഥിനികള്‍; പ്രധാനമന്ത്രിക്കടക്കം പരാതി

ആരോപണ വിധേയനായ അധ്യാപകനെ സസ്പെന്റുചെയ്യണമെന്നും വിമരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഛണ്ഡീഖഡ്: അധ്യാപകനെതിരെ 500 കോളജ് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കി. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഹരിയാന മുഖ്യമന്ത്രി എം എല്‍ ഖട്ടറിനും കത്തയച്ചത്. ആരോപണ വിധേയനായ അധ്യാപകനെ സസ്പെന്റുചെയ്യണമെന്നും വിമരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. 

ഗവര്‍ണര്‍ ബണ്‍ഡാരു ദത്താേ്രതയ, വൈസ് ചാന്‍സിലര്‍ ഡോ. അജ്മര്‍ സിങ് മാലിക്ക്, ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് കൈമാറി. ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ശുചിമുറിയിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. പ്രതികരിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും മാസങ്ങളായി ഇത് ആവര്‍ത്തിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. വൈസ് ചാന്‍സിലറോട് പരാതിപ്പെട്ടപ്പോള്‍ കോളജില്‍നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകന്‍ വലിയ രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്ന് വിസി തങ്ങളോട് പറഞ്ഞെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.  തങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് ആരോപണങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. 

അന്വേഷണം പുരോഗമിക്കുകയാണെന്നും ചില വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ആരോപണവിധേയനായ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com