' ആര്‍ട്ടിക്കിള്‍ 370 നെ കൊല്ലാന്‍ കഴിയില്ല': സുപ്രീംകോടതിയില്‍ ഒരു കൂട്ടം പുനഃപരിശോധനാ ഹര്‍ജികള്‍ 

2019ലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് വിധി വന്നത്.
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. 2019ലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് വിധി വന്നത്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈനും ജമ്മു കശ്മീര്‍ അവാമി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് മുസാഫര്‍ ഷായും ആണ് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയത്. 

ആര്‍ട്ടിക്കിള്‍ 370-നെ കൊല്ലാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മുസാഫര്‍ ഷാ പറഞ്ഞു. സിപിഎം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, അഡ്വക്കേറ്റ് മുസാഫര്‍ ഇഖ്ബാല്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരും പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയാണെന്ന്
വിധിച്ചതിനെതിരെയാണ് ഹര്‍ജി. 

ഏറെ എതിര്‍പ്പുകള്‍ക്കും ഒടുവില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ 2019 ഓഗസ്റ്റ് 5നാണ് കേന്ദ്രം റദ്ദാക്കിയത്. ഈ തീരുമാനവും ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിന്റെ ഭരണഘടനാപരമായി സാധുതയും പരമോന്നത കോടതി പരിശോധിച്ചു. അതിന് ശേഷമായിരുന്നു വിധി പ്രഖ്യാപനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com