മെഹബൂബ മുഫ്തിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; കശ്മീര്‍ മുന്‍ മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

മെഹബൂബ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
മെഹബൂബ മുഫ്തി, തകർന്ന കാർ/ എഎൻഐ
മെഹബൂബ മുഫ്തി, തകർന്ന കാർ/ എഎൻഐ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വാഹനാപകടത്തില്‍ പരിക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ജമ്മു കശ്മീരിലെ അനന്തനാഗില്‍ വെച്ചാണ് മെഹബൂബ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 

മെഹബൂബ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാറിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ചെറിയ പരിക്കുണ്ട്. 

തീപിടിത്തത്തില്‍ പരിക്കേറ്റവരെ കാണാനായി കനാബാലിലേക്ക് പോകുകയായിരുന്നു മെഹബുബ മുഫ്തി. അപകടത്തില്‍ പരിക്കേല്‍ക്കാതെ മെഹബുബ രക്ഷപ്പെട്ടതില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സന്തോഷം പ്രകടിപ്പിച്ചു. 

അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും, സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com