രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; ജനുവരി 22ന് ഡ്രൈ ഡേ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍; ഗോവയില്‍ പൊതു അവധി

പ്രതിഷ്ഠാദിനത്തിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉത്തര്‍ പ്രദേശിലും അസമിലും ഛത്തീസ്ഗഡിലും മദ്യവില്‍പ്പനയ്ക്ക് വിലക്ക്. പ്രതിഷ്ഠാദിനത്തിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു. മദ്യഷോപ്പുകളില്‍ മാത്രമല്ല, ബാറുകള്‍, പബുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ ഇടങ്ങളിലും മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.

ഛത്തീസ്ഗഡ് സര്‍ക്കാരാണ് രാമപ്രതിഷ്ഠാദിനത്തില്‍ ഡ്രൈ ഡേ ആയിരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അസം മന്ത്രിസഭായോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയും ഇതേ നിലപാട് അറിയിച്ചു. പ്രതിഷ്ഠാദിനം ദേശീയ ഉത്സവമായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൊതു അവധി പ്രഖ്യാപിച്ചു. 

അന്നേദിവസം ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാക്കള്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു. കൂടാതെ അന്ന്  മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിക്കണമെന്നും ബിജെപി രാജ്യസഭാ എംപി ദീപക് പ്രകാശ്  ഹേമന്ത് സോറന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com