വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

ഹരിയാനയിലെ തോനയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്
ദിവ്യ പഹുജ/ ചിത്രം എക്‌സ്
ദിവ്യ പഹുജ/ ചിത്രം എക്‌സ്


ന്യൂഡല്‍ഹി: ഗുഡ്ഗാവ് ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം ഹരിയാന കനാലില്‍ കണ്ടെത്തി. മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിലേക്ക് വലിച്ചെറിഞ്ഞ് പ്രതികള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായും പൊലീസ് പറഞ്ഞു.

ഹരിയാനയിലെ തോനയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും ദിവ്യയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കേസിലെ പ്രതികളിലൊരാളായ ബല്‍രാജ് ഗില്ലിനെ വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹത്തെക്കുറിച്ച് സൂചന ലഭിച്ചത്.

2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com